സതീഷിന്റെ വസതിയിൽ മന്ത്രി വാസവനെത്തി: കുടുംബത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി

Monday 27 April 2026 12:00 AM IST
1

വടക്കാഞ്ചേരി : മുണ്ടത്തിക്കോട് ദുരന്തത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ച തൃശൂർ പൂരം തിരുവമ്പാടി വിഭാഗം ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വസതിയിൽ മന്ത്രി വി.എൻ. വാസവനെത്തി. അമ്മ കമലാക്ഷി, ഭാര്യ പ്രജി, മക്കളായ നേഹ, നവമി എന്നിവരെ ആശ്വസിപ്പിച്ച മന്ത്രി നിർദ്ധന കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, സി.പി.എം നേതാക്കളായ ഡോ.കെ.ഡി. ബാഹുലേയൻ, പി.ആർ.രാജൻ, എസ്. ബസന്ത് ലാൽ എന്നിവരും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.