ആസ്ഥാന മന്ദിരോദ്ഘാടനം
Monday 27 April 2026 1:00 AM IST
നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ഓലത്താന്നി യൂണിറ്റിന്റെ ആസ്ഥാന മന്ദിരം കമാൻഡിംഗ് ഓഫീസർ കേണൽ ഗൗരവ് സിരോഹിയും വീരസ്മൃതി ബി.പരമേശ്വരൻനായരും ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വേണു അദ്ധ്യക്ഷനായിരുന്നു. കെ.രാജശേഖരൻനായർ,ജയന്തൻ എം.പി,കെ.എസ്.തമ്പി, പി.രാജേന്ദ്രൻ,മഹാലക്ഷ്മി എന്നിവർ സംസാരിച്ചു. ടി.വിജയകുമാർ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.