അവധിക്കാല ക്യാമ്പ്

Monday 27 April 2026 1:03 AM IST

ശ്രീകാര്യം: കരിയം സൗത്ത് റസിഡന്റ്സ് അസോസിയേഷൻ,വനിതാവേദി തുടങ്ങിയവയുടെ അഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് കരിയം വിജയകുമാർ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ അഡ്വ.വി.എസ്.ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആനന്ദ ഗുരു രാജൻസായി അഞ്ച് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കോ ഓർഡിനേറ്റർ എൽ.ശ്രീലേഖ,സെക്രട്ടറി സൗമ്യ ബിജു,രഞ്ജിനി സുരേഷ്,കെ.കെ.ശ്രീനിവാസൻ,ടി.അശോകകുമാർ,ബിനു.പി.ആർ,​ടി.രാജ്മോഹൻ.ആനന്ദ് കൃഷ്ണകുമാർ, കെ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.ചന്ദ്രമോഹനൻ നായർ,ഡോ.വീണ വി.നായർ,എച്ച്.സബീന,കോലിയക്കോട് നസീർ,​എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നടത്തി. അനുപമ,അരുൺകുമാർ,വിജിരതിഷ്,ഉഷ തുളസി,ആശ,ജയകുമാരി,വിശാഖ് മോൾ,ഷീല വിജയകുമാർ,​ ജിഷ.വി.കുമാർ,​സരിത സൂരജ്‌ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.