ഒപ്പം താമസി​ച്ച സ്ത്രീയെ പെട്രോൾ ഒഴി​ച്ച് കത്തി​ക്കാൻ ശ്രമം, പൊള്ളലേറ്റ പ്രതി​ മരി​ച്ചു

Monday 27 April 2026 12:04 AM IST

ഓച്ചിറ: ഒപ്പം താമസി​ക്കുകയായി​രുന്ന സ്ത്രീയെ പെട്രോൾ ഒഴി​ച്ച് കത്തി​ച്ചു കൊല്ലാൻ ശ്രമി​ക്കുന്നതി​നി​ടെ ഗുരുതരമായി​ പൊാള്ളലേറ്റയാൾ ചി​കി​ത്സയി​ലി​രി​ക്കെ മരി​ച്ചു. ക്ലാപ്പന സ്വദേശി രഘുവാണ് (58) മരിച്ചത്. ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്നയെ (57) ആണ് രഘു തീ കൊളുത്തിയത്. പ്രസന്നയും രഘുവും ഏറെക്കാലമായി പ്രസന്നയുടെ ചങ്ങൻകുളങ്ങരയിലുള്ള വീട്ടിലായിരുന്നു താമസം. അഭിപ്രായ വത്യാസത്തെ തുടർന്ന് 22 നുരാവിലെ 7.30 നാണ് രഘു അതി​ക്രമം കാട്ടി​യത്. സാരമായി പൊളളലേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രസന്ന കെ എസ് ഇബി ഓച്ചിറ ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ്. ഇവരുടെ ഏക മകൾ അമ്മയ്ക്കു പകരം ജോലിക്ക് ഓഫീസിൽ പോയപ്പോഴാണ് സംഭവം നടന്നത്. പ്രസന്നയുടെ നില അതീവ ഗുരുതരമായി തുടരുന്നു.