വാർഷിക സമ്മേളനം
Monday 27 April 2026 12:12 AM IST
ആലപ്പുഴ: പോസിറ്റീവ് കമ്മ്യൂൺ ആലപ്പുഴ ചാപ്റ്റർ രണ്ടാം വാർഷിക സമ്മേളനം ചന്ദനക്കാവ് എൻ.എസ്.എസ് ഹാളിൽ സംസ്ഥാന വൈസ് ചെയർമാൻ ജോസ് തച്ചിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻറ് കൺവീനർ മനോജ് കൃഷ്ണേശ്വരി മുഖ്യാതിഥിയായി. സ്റ്റുഡന്റ്സ് ഫോറം ഡയറക്ടർ ദിനേശ് ശങ്കരൻ ക്ലാസ്സ് നയിച്ചു. ചാപ്റ്റർ ചെയർമാൻ വി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചാപ്റ്റർ ട്രഷറർ പി.എ.ഹാരിസ്, രാധീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി രാധീഷ് കുമാർ (ചെയർമാൻ )വി.സജിത്ത് (ജനറൽ കൺവീനർ), വി.എം.ലിസിമോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.