വീടുകളുടെ താക്കോൽ ദാനം

Monday 27 April 2026 12:20 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ കുടുംബവേദിയുടെ നേതൃത്വത്തിൽ കരുണാമൃതം എന്ന പേരിൽ നിർമ്മിച്ചു നൽകിയ പതിനാല് വീടുകളുടെ താക്കോൽ ദാനവും പ്രതിഭകളുടെ ആദരവും എം. മുകേഷ് എം.എൽ.എ

നിർവഹിച്ചു.അമ്പലപ്പുഴ കുടുംബ വേദി ചെയർമാൻ ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.സംവിധായകൻ ടി.കെ.രാജീവ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ആർ.ചന്ദ്രശേഖരൻ, സി.രാധാകൃഷ്ണൻ,ആർ.ദിനേഷ് കുമാർ, ഡോ. ഉഷാവാര്യർ, ഡോ.രാജാവാര്യർ, ഉണ്ണികൃഷ്ണൻ, ദീപ എന്നിവർസംസാരിച്ചു. പ്രതിഭകളായ കൃഷ്ണകുമാർ പി. എസ് , ഡോ. മുഹമ്മദ് കുഞ്ഞ്, ആൽഫിയ ജെയിംസ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.