ജാമ്യം തേടി പവൻ ഖേര സുപ്രീംകോടതിയിൽ
Monday 27 April 2026 12:22 AM IST
ന്യൂഡൽഹി: അസാം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭുയാൻ ശർമ്മയ്‌ക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ജാമ്യം തേടി കോൺഗ്രസ് നേതാവ് പവൻ ഖേര സുപ്രീംകോടതിയെ സമീപിച്ചു. ഗുവാഹത്തി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണിത്. റിങ്കി ഭുയാന് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന ആരോപണം വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്തിയാണ് ഗുവാഹത്തി കോടതി ജാമ്യം നിഷേധിച്ചത്. ഒളിവിൽ കഴിയുന്ന പവൻ ഖേര അന്വേഷണം നേരിടണമെന്നും കോടതി വ്യക്തമാക്കി. അസാം പൊലീസ് എടുത്ത ഈ കേസിൽ തെലങ്കാന ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.