ആനച്ചന്തം വിരിഞ്ഞു... കണ്ടും കേട്ടും, മനം നിറച്ച്...

Monday 27 April 2026 12:26 AM IST

തൃശൂർ: മേടച്ചൂടിൽ, കണ്ടും കേട്ടും മനം നിറച്ച് പൂരം തേക്കിൻകാട്ടിൽ പെയ്തിറങ്ങി. ചൂടിന് അൽപ്പം കുറവ് വന്നതിന്റെ അരികുപറ്റി ജനം പൂരനഗരിയിലേക്ക് ഒഴുകിയെത്തി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഓർമ്മകൾ നെഞ്ചേറ്റിയാണ് പൂരപ്രേമികളെത്തിയത്. പതിവിൽ നിന്ന് അൽപ്പം തിരക്ക് കുറഞ്ഞെങ്കിലും ഘടകപൂരങ്ങളിലും മഠത്തിൽ വരവിലും ഇലഞ്ഞിത്തറയിലും കുടമാറ്റത്തിലുമെല്ലാം ജനം തിങ്ങിനിറഞ്ഞു. തെക്കേ ഗോപുരനടയിൽ ഭഗവതിമാർ തെക്കോട്ടിറങ്ങി വരുമ്പോഴേക്കും മൈതാനം നിറഞ്ഞ് ആളുകൾ സ്വരാജ് റൗണ്ടിലേക്കും ഒഴുകി. പൊലീസ് ഒരുക്കിയ സംവിധാനങ്ങൾ പലപ്പോഴും എതിർപ്പുകൾക്ക് വഴിവച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ പരിഹരിക്കപ്പെട്ടു.

ഘടകപൂരങ്ങളിൽ തുടക്കം

വെയിൽ പരക്കുംമുമ്പ് കണിമംഗലം ശാസ്താവിന്റെ വരവോടെ ആരംഭിച്ച പൂരപ്രയാണം വൈകിട്ട് കുടമാറ്റത്തിൽ ആദ്യഘട്ടം പൂർത്തിയാക്കി. രാത്രിയോടെ ഘടകപൂരങ്ങളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ഘടകപൂരങ്ങൾ പൂരത്തിന്റെ എല്ലാ സൗരഭ്യങ്ങളും പുറത്തെടുത്തപ്പോൾ ഒപ്പംകൂടിയ ആസ്വാദകർക്ക് നവ്യാനുഭവമായി.

വാദ്യക്കാർക്കും ഒപ്പം

രാവിലെ മുതൽ പൂരനഗരിയിലെത്തിയവരെല്ലാം കരിവീരന്മാർക്കും വാദ്യക്കാർക്കും ഒപ്പമായിരുന്നു. അലങ്കാരങ്ങളണിഞ്ഞ് ചന്തം പകർന്ന് കൊമ്പന്മാരും വാദ്യവിസ്മയം ചൊരിഞ്ഞ് വാദ്യകലാകാരന്മാരും നിരന്നതോടെ സ്ത്രീകളടക്കമുള്ളവർ ആവേശം പകർന്നു.

വിദേശികൾ കുറഞ്ഞു

ഇത്തവണ വിദേശികൾ തീരെ കുറവായിരുന്നു. ഇറാൻ ഇസ്രായേൽ യുദ്ധം വിദേശികൾ കുറയാൻ കാരണമായി. അവർക്കായി ഒരുക്കിയ പവലിയനിലെ കസേരകൾ കാലിയായിരുന്നു. സ്ത്രീകൾക്ക് പൂരം കാണാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതുണ്ടായില്ല. ആചാരപരമായി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആളുകൾ ഏറെയെത്തിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പറഞ്ഞു.

17​ ​മി​നി​റ്റ് 17​ ​സെ​റ്റ് ​കു​ട, ഇ​ത്തി​രി​നേ​രം,​ ​കു​ട​മാ​റ്റം

ബി.​ ​സ​തീ​ഷ്

സ്പെ​ഷ്യ​ൽ​ ​കു​ട​ക​ളി​ല്ലാ​തെ​ ​പാ​റ​മേ​ക്കാ​വും​ ​തി​രു​വ​മ്പാ​ടി​യും തൃ​ശൂ​ർ​:​ 17​ ​മി​നി​റ്റി​ൽ​ 17​ ​സെ​റ്റോ​ളം​ ​കു​ട​ക​ളു​യ​ർ​ത്തി​ ​പാ​റ​മേ​ക്കാ​വും​ ​തി​രു​വ​മ്പാ​ടി​യും.​ ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ടു​നി​ൽ​ക്കാ​റു​ള്ള​ ​പൂ​രം​ ​കു​ട​മാ​റ്റം​ ​മു​ണ്ട​ത്തി​ക്കോ​ട് ​വെ​ടി​ക്കെ​ട്ട് ​അ​പ​ക​ട​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​കാ​ൽ​മ​ണി​ക്കൂ​റാ​ക്കി​യ​ത്.​ ​സ്പെ​ഷ്യ​ൽ​ ​കു​ട​ക​ളി​ല്ലാ​തെ​ ​സാ​മ്പ്ര​ദാ​യി​ക​ ​കു​ട​ക​ൾ​ ​ഉ​യ​ർ​ത്തി​യാ​യി​രു​ന്നു​ ​തെ​ക്കേ​ ​ആ​കാ​ശ​ച്ചെ​രു​വി​ൽ​ ​പൂ​ര​വ​ർ​ണം​ ​വി​രി​യി​ച്ച​ത്.​ ​തെ​ക്കെ​ ​ഗോ​പു​ര​ന​ട​യ്ക്ക​ൽ​ ​റോ​സ് ​കു​ട​ക​ളു​മാ​യി​ ​തി​രു​വ​മ്പാ​ടി​ ​ആ​ദ്യം​ ​നി​ര​ന്നു.​ ​രാ​ജാ​വി​ന്റെ​ ​പ്ര​തി​മ​ ​വ​ണ​ങ്ങി​ ​എ​തി​ർ​വ​ശ​ത്ത് ​നി​ര​ന്ന​ ​പാ​റ​മേ​ക്കാ​വ് ​ആ​ദ്യം​ ​ഉ​യ​ർ​ത്തി​യ​ത് ​ചു​വ​ന്ന​ ​പ​ട്ടു​കു​ട.​ ​ആ​റോ​ടെ​ ​കു​ട​മാ​റ്റ​ത്തി​ലെ​ ​ആ​ദ്യ​മാ​റ്റം​ ​പാ​റ​മേ​ക്കാ​വി​ന്റേ​താ​യി​രു​ന്നു.​ ​പ​ച്ച​പ്പ​ട്ടു​കു​ട​ക​ളാ​യി​രു​ന്നു​ ​ഇ​ത്.​ ​പി​ന്നാ​ലെ​ ​തി​രു​വ​മ്പാ​ടി​യും​ ​കു​ട​ക​ൾ​ ​മാ​റ്റി.​ ​കാ​വി​ക്കു​ട​ക​ൾ​ക്ക് ​മ​ദ്ധ്യേ​ ​മ​ഞ്ഞ​ക്കു​ട​യാ​യി​രു​ന്നു​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​അ​ടു​ത്ത​ ​മാ​റ്റം.​ ​വെ​ള്ളി​ക്കു​ട​ക​ൾ​ക്ക് ​മ​ദ്ധ്യേ​ ​സ്വ​ർ​ണ​നി​റ​മു​ള്ള​ ​കു​ട​ക​ൾ​ ​ഉ​യ​ർ​ത്തി​യാ​യി​രു​ന്നു​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​മ​റു​പ​ടി.​ ​പി​ന്നീ​ട് ​വ​യ​ല​റ്റി​ന് ​മ​ദ്ധ്യേ​ ​പ​ച്ച​ക്കു​ട​ ​പാ​റ​മേ​ക്കാ​വ് ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​സ്വ​ർ​ണ​ക്കു​ട​യു​മാ​യി​ ​തി​രു​വ​മ്പാ​ടി​യെ​ത്തി.​ ​ചാ​ര​നി​റ​മു​ള്ള​ ​കു​ട​ക​ൾ​ക്ക് ​മ​ദ്ധ്യേ​ ​ചു​വ​ന്ന​ ​കു​ട​ ​നി​വ​ർ​ത്തി​യ​ ​പാ​റ​മേ​ക്കാ​വി​ന് ​മ​റു​പ​ടി​യാ​യി​ ​ഇ​ളം​നീ​ല​ ​നി​റ​മു​ള്ള​ ​കു​ട​ക​ളാ​ണ് ​തി​രു​വ​മ്പാ​ടി​ ​ഉ​യ​ർ​ത്തി​യ​ത്.​ ​ഇ​ളം​പ​ച്ച,​ ​ശ്രീ​രാ​മ​ചി​ത്രം,​ ​നീ​ല​യി​ൽ​ ​ഭ​ദ്ര​കാ​ളി,​ ​കി​ളി​പ്പ​ച്ച​യി​ൽ​ ​ഭ​ഗ​വ​തി,​ ​ഇ​ളം​വ​യ​ല​റ്റ്,​ ​ഗ​ദ​യേ​ന്തി​യ​ ​ഹ​നു​മാ​ൻ​ ​തു​ട​ങ്ങി​യ​ ​പ​ര​മ്പ​രാ​ഗ​ത​ ​കു​ട​ക​ളാ​യി​രു​ന്നു​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​ആ​വ​നാ​ഴി​യി​ൽ​ ​നി​ന്നും​ ​പി​ന്നീ​ട് ​പി​റ​ന്ന​ത്.​ ​മ​ഞ്ഞ,​ ​ക​ടും​റോ​സ്,​ ​ക​റു​പ്പ്,​ ​വെ​ള്ള​യും​ ​ഇ​ളം​നീ​ല​യും,​ ​റോ​സി​ൽ​ ​സ്വ​ർ​ണ​നി​റം,​ ​കാ​വി​ ​തു​ട​ങ്ങി​യ​ ​കു​ട​ക​ൾ​ ​തി​രു​മ്പാ​ടി,​ ​ഗ​ജ​വീ​ര​ൻ​മാ​ർ​ക്ക് ​മു​ക​ളി​ലേ​റ്റി.​ ​ഒ​ടു​വി​ൽ​ ​ആ​ദ്യം​ ​ചൂ​ടി​യ​ ​കു​ട​ക​ൾ​ ​ത​ന്നെ​ ​വീ​ണ്ടും​ ​വി​രി​ഞ്ഞു.​ 6.17​ഓ​ടെ​ ​കു​ട​മാ​റ്റ​ത്തി​ന് ​പ​രി​സ​മാ​പ്തി.​ ​കു​ട​മാ​റ്റം​ ​ക​ഴി​ഞ്ഞെ​ന്ന് ​പാ​റ​മേ​ക്കാ​വി​ന്റെ​ ​ക​രി​വീ​ര​ന്മാ​ർ​ക്ക് ​മു​ക​ളി​ലേ​റി​യ​വ​ർ​ ​തൂ​വാ​ല​ ​വീ​ശി​ ​അ​ട​യാ​ളം​ ​ന​ൽ​കി.​ ​മേ​ള​പ്പെ​രു​ക്കം​ ​അ​വ​സാ​നി​പ്പി​ച്ച് ​അ​ൽ​പ്പ​നേ​ര​ത്തി​ന​കം​ ​തി​രു​വ​മ്പാ​ടി​യും​ ​മ​ട​ങ്ങി​യ​തോ​ടെ​ ​പൂ​ര​പ്രേ​മി​ക​ളും​ ​തെ​ക്കെ​ഗോ​പു​ര​ ​ന​ട​യ്ക്ക​ൽ​ ​നി​ന്നും​ ​മ​ട​ങ്ങി.

തൃ​ശൂ​ർ​ ​വി​ട്ടാ​ലും​ ​പൂ​രം​ ​വി​ടാ​തെ...

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​വി​ട്ടാ​ലും​ ​പൂ​ര​ത്തി​നെ​ത്തു​ന്ന​ ​നി​ര​വ​ധി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്.​ ​പ​തി​വു​തെ​റ്റി​ക്കാ​തെ​ ​ഇ​ത്ത​വ​ണ​യും​ ​എ​ത്തി.​ ​ഏ​താ​നും​ ​വ​ർ​ഷം​മു​മ്പ് ​തൃ​ശൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന​ ​ആ​ർ.​ആ​ദി​ത്യ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ത​ന്നെ​ ​തൃ​ശൂ​രി​ലെ​ത്തി​ ​പൂ​ര​ത്തി​ൽ​ ​ല​യി​ച്ചു.​ ​മ​ഠ​ത്തി​ൽ​ ​വ​ര​വ് ​പ​ഞ്ച​വാ​ദ്യ​ത്തി​ലും​ ​ഇ​ല​ഞ്ഞി​ത്ത​റ​ ​മേ​ള​ത്തി​ലും​ ​മു​ഴു​വ​ൻ​സ​മ​യം​ ​ചെ​ല​വ​ഴി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​വി​വാ​ദ​ങ്ങ​ളി​ല്ലാ​ത്ത​ ​പൂ​ര​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​ ​തൃ​ശൂ​രി​ന്റെ​ ​കെെ​യ​ടി​ ​നേ​ടി​യ​ ​മു​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​റും​ ​ഇ​പ്പോ​ൾ​ ​കാ​സ​ർ​കോ​ട് ​ക​ള​ക്ട​റു​മാ​യ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ത​ന്നെ​ ​ന​ഗ​ര​ത്തി​ലു​ണ്ട്.​ ​നി​ര​വ​ധി​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​തൃ​ശൂ​രി​ൽ​ ​എ​ത്തി​യി​രു​ന്നു.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ശി​ഖ​ ​സു​രേ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ത​ന്നെ​ ​പൂ​രം​ ​ന​ട​ത്തി​പ്പി​ൽ​ ​സ​ജീ​വ​മാ​യി.​ ​മു​ൻ​ ​മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​ ​കു​മാ​ർ,​ ​മേ​യ​ർ​ ​ഡോ.​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ.​പ്ര​സാ​ദ്,​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​ ​കെ.​വി.​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ്,​ ​എ.​നാ​ഗേ​ഷ് ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​പ​ങ്കെ​ടു​ത്തു.

കി​ഴ​ക്കൂ​ട്ടി​ന്റെ​ ​'​മേളച്ചൂട്'

തൃ​ശൂ​ർ​:​ ​മേ​ള​ക്ക​മ്പ​ക്കാ​രെ​ ​ആ​വേ​ശ​ത്തി​ന്റെ​ ​കൊ​ടു​മു​ടി​ ​ക​യ​റ്റി​യും​ ​മേ​ട​ച്ചൂ​ടി​ൽ​ ​ത​ള​ർ​ന്ന​ ​ഇ​ല​ഞ്ഞി​യി​ല​ക​ളെ​ ​തെ​ല്ലി​ള​ക്കി​യും​ ​കി​ഴ​ക്കൂ​ട്ടും​ ​കൂ​ട്ട​രും​ ​'​പാ​ണ്ടി​പ്പ​ട​'​യൊ​രു​ക്കി.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​വ​ട​ക്കു​ന്നാ​ഥ​ന്റെ​ ​തി​രു​മു​റ്റ​ത്തെ​ ​ഇ​ല​ഞ്ഞി​ ​മ​ര​ത്തി​ന​ടു​ത്ത് ​ഓ​ല​മേ​ഞ്ഞ​ ​മേ​ള​പ്പു​ര​യു​ടെ​ ​അ​ടി​യി​ൽ​ ​കി​ഴ​ക്കൂ​ട്ടും​ ​സം​ഘ​വും​ ​നി​ര​ന്നു. ചെ​ണ്ട​ക്കോ​ൽ​ ​പ​തി​ക്കു​ന്ന​തി​ന് ​കാ​തോ​ർ​ത്ത്,​ ​വാ​ദ്യാ​സ്വാ​ദ​ക​ർ​ ​അ​ൽ​പ്പ​സ​മ​യം​ ​ശ്വാ​സ​മ​ട​ക്കി​ ​നി​ന്നു.​ ​ഈ​ ​സ​മ​യം​ ​കി​ഴ​ക്കൂ​ട്ട് ​ത​നി​ക്ക് ​പി​ന്നി​ൽ​ ​പ​തി​ന​ഞ്ചാ​ന​ക​ളു​ടെ​ ​ന​ടു​വി​ൽ​ ​തൃ​ക്ക​ട​വൂ​ർ​ ​ശി​വ​രാ​ജു​വി​ന്റെ​ ​ശി​ര​സി​ലേ​റി​ ​നി​ൽ​ക്കു​ന്ന​ ​പാ​റ​മേ​ക്കാ​വ് ​ഭ​ഗ​വ​തി​യെ​ ​മ​ന​സി​ൽ​ ​ധ്യാ​നി​ച്ച് ​പാ​ണ്ടി​യു​ടെ​ ​വി​സ്മ​യ​ത്തി​ന് ​തു​ട​ക്ക​മി​ട്ടു.​ ​ഇ​ല​ഞ്ഞി​ത്ത​റ​യി​ലെ​ ​നി​റ​സാ​ന്നി​ദ്ധ്യ​മാ​യ​ ​പ​ഴു​വി​ൽ​ ​ര​ഘു​വി​നെ​യും​ ​പെ​രു​വ​നം​ ​സ​തീ​ശ​നെ​യും​ ​ചൊ​വ്വ​ല്ലൂ​ർ​ ​മോ​ഹ​ന​ന​നെ​യും​ ​ചേ​റൂ​ർ​ ​രാ​ജ​പ്പ​നെ​യു​മെ​ല്ലാം​ ​ഇ​ട​ത്തും​വ​ല​ത്തും​ ​നി​റു​ത്തി​ ​മേ​ള​പ്പെ​യ്ത്ത് ​തു​ട​ങ്ങി​യ​തോ​ടെ​ ​ആ​സ്വാ​ദ​ക​ർ​ ​ആ​ർ​ത്തി​ര​മ്പി. പി​ന്നെ​ ​അ​സു​ര​വാ​ദ്യ​ത്തി​ൽ​ 96​ ​അ​ക്ഷ​ര​കാ​ല​ത്തി​ന്റെ​ ​സൗ​മ്യ​ത​യി​ൽ​ ​തു​ട​ങ്ങി​ ​രൗ​ദ്ര​ത​യി​ലേ​ക്കു​ള്ള​ ​പ്ര​യാ​ണ​മാ​യി​രു​ന്നു.​ ​വീ​ക്കം​ ​ചെ​ണ്ട​യും​ ​കൊ​മ്പും​ ​കു​ഴ​ലും​ ​ഇ​ല​ത്താ​ള​വു​മെ​ല്ലാം​ ​താ​ള​ത്തി​നൊ​പ്പം​ ​ക​യ​റ്റ​വും​ ​ഇ​റ​ക്ക​വു​മാ​യി​ ​ക​ട്ട​യ്ക്ക് ​നി​ന്നു. അ​വ​സാ​നം​ ​കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലേ​ക്ക് ​എ​ത്തി​യ​തോ​ടെ​ ​ആ​വേ​ശം​ ​അ​ല​ത​ല്ലി.​ ​നാ​ല​ര​യോ​ടെ​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​പാ​ണ്ടി​ ​കി​ഴ​ക്കൂ​ട്ട് ​കൊ​ട്ടി​ത്തീ​ർ​ത്ത​പ്പോ​ൾ​ ​കൊ​ടു​ങ്കാ​റ്റ് ​നി​ല​ച്ച​ ​പ്ര​തീ​തി.​ ​വീ​ക്കം​ ​ചെ​ണ്ട​യി​ൽ​ ​പെ​രു​വ​നം​ ​ഗോ​പാ​ല​കൃ​ഷ്ണ​നും,​ ​കു​ഴ​ലി​ൽ​ ​കീ​ഴൂ​ട്ട് ​ന​ന്ദ​നും​ ​കൊ​മ്പി​ൽ​ ​മ​ച്ചാ​ട് ​രാ​മ​ച​ന്ദ്ര​നും​ ​ചേ​ർ​പ്പ് ​ന​ന്ദ​ന​നും​ ​സം​ഘ​വും​ ​പി​ൻ​നി​ര​യി​ൽ​ ​കി​ഴ​ക്കൂ​ട്ടി​ന് ​ക​രു​ത്താ​യി.

മേ​ള​പ്പൂ​രം​ ​ആ​ൾ​പ്പൂ​രം

തൃ​ശൂ​ർ​:​ ​മു​ണ്ട​ത്തി​ക്കോ​ട് ​ദു​ര​ന്ത​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വെ​ടി​ക്കെ​ട്ട് ​ഒ​ഴി​വാ​ക്കു​ക​യും​ ​കു​ട​മാ​റ്റ​സ​മ​യം​ ​ചു​രു​ക്കു​ക​യും​ ​ചെ​യ്‌​തെ​ങ്കി​ലും​ ​പൂ​ര​ത്തി​ന്റെ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​ആ​വേ​ശ​ത്തി​നും​ ​യാ​തൊ​രു​ ​കു​റ​വു​മി​ല്ലെ​ന്ന് ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു​ ​ജ​ന​പ​ങ്കാ​ളി​ത്തം.​ ​കൊ​ടും​ചൂ​ടി​നെ​ ​കൂ​സാ​തെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​അ​യ​ൽ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ൾ​ ​ഒ​ഴു​കി​യെ​ത്തി.​ ​മ​ഠ​ത്തി​ൽ​ ​വ​ര​വി​നും​ ​ഇ​ല​ഞ്ഞി​ത്ത​റ​യ്ക്കു​മൊ​ന്നും​ ​തി​ര​ക്ക് ​കു​റ​വു​ണ്ടാ​യി​ല്ല.​ ​ദു​ര​ന്ത​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ​ ​റെ​ക്കാ​ഡ് ​ജ​ന​ത്തി​ര​ക്കാ​കു​മാ​യി​രു​ന്നു.​ ​പൂ​രം​ ​ഞാ​യ​റാ​ഴ്ച​യാ​യ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പേ​ ​ഹോ​ട്ട​ൽ​റൂ​മു​ക​ളെ​ല്ലാം​ ​ബു​ക്ക് ​ചെ​യ്തു​ക​ഴി​ഞ്ഞി​രു​ന്നു. ക​ണി​മം​ഗ​ലം​ ​ശാ​സ്താ​വ് ​പു​ല​ർ​ച്ചെ​ ​വ​ട​ക്കു​ന്നാ​ഥ​നെ​ ​വ​ണ​ങ്ങാ​ൻ​ ​എ​ത്തി​യ​തോ​ടെ​യാ​ണ് ​പൂ​ര​ത്തി​ന് ​തു​ട​ക്ക​മാ​യ​ത്.​ ​തൊ​ട്ടു​പി​ന്നാ​ലെ,​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളാ​ണ് ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​ന​ത്തേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ത്.​ ​മേ​ളം​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ഈ​യാ​ണ്ടി​ലെ​ ​പൂ​ര​ത്തെ​ ​സ​മ്പൂ​ർ​ണ​മാ​ക്കി​യ​ത്.​ ​ചോ​റ്റാ​നി​ക്ക​ര​ ​മു​ത​ൽ​ ​പ​ല്ലാ​വൂ​ർ​ ​വ​രെ​യു​ള്ള​ ​വി​വി​ധ​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ഇ​ത്ത​വ​ണ​യും​ ​മാ​റ്റു​കൂ​ട്ടി. ആ​ന​പ്രേ​മി​ക​ളു​ടെ​ ​പ്രി​യ​ങ്ക​ര​നാ​യ​ ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​രാ​മ​ച​ന്ദ്ര​ൻ​ ​ചെ​മ്പൂ​ക്കാ​വ് ​ഭ​ഗ​വ​തി​യു​ടെ​ ​തി​ട​മ്പേ​റ്റി​ ​എ​ഴു​ന്ന​ള്ളി​യ​ത് ​കാ​ണാ​നും​ ​വ​ൻ​ ​തി​ര​ക്കാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.