ടോണലിസം ചിത്രകലാക്യാമ്പ്

Monday 27 April 2026 12:27 AM IST

മുഹമ്മ: ജില്ലാപഞ്ചായത്തിന്റെയും ആലപ്പി ആർട്ട് അക്കാദമിയുടെയും നേതൃത്വത്തിൽ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾക്കായി ടോണലിസം എന്ന പേരിൽ ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു.ഓസ്ട്രേലിയൻ ചിത്രകാരനായ ഡേവിഡ് വില്യംസ് ആണ് ക്യാമ്പ് നയിക്കുന്നത്. രാജാരവിവർമ്മ ഫൈനാൻസ് കോളേജ് പ്രിൻസിപ്പലും സിൻഡിക്കേറ്റ് അംഗവുമായ മനോജ് വയലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ അംഗം അഡ്വ.ആർ. റിയാസ് മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ പി.വിനീതൻ അധ്യക്ഷനായി. അമീൻ ഖലീൽ,സൂരജ്,നെജീന നീലാംബരം,പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.