വിയോഗത്തിൽ അനുശോചിച്ചു

Monday 27 April 2026 12:29 AM IST

ഹരിപ്പാട്: നാരായണ ഗുരുകുലം അദ്ധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ മുട്ടം ശ്രീരാമകൃഷ്ണാശ്രമ ഭരണ സമിതി അനുശോചിച്ചു. ശ്രീനാരായണ ഗുരുദേവ പരമ്പരയിലെ ഏറ്റവും ശ്രേഷ്ഠനായ സന്യാസിയെയാണ് നഷ്ടമായത്. അദ്ദേഹത്തിൽ നിന്ന് കിട്ടിയിട്ടുള്ള ഉപദേശങ്ങൾ ആശ്രമത്തിന് എന്നും മുതൽ കൂട്ടായിട്ടുണ്ടെന്ന് അനുസ്‌മരിച്ചു. ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് ബി.നടരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആശ്രമാചാര്യൻ സ്വാമി ദയാനന്ദ സരസ്വതി അനുസ്മരണ പ്രഭാഷണം നടത്തി. മാതാജി മഹിളാമണി, കൺവീനർ വി.നന്ദകുമാർ, വൈസ്.പ്രസിഡന്റ ആർ.രാജേഷ്, ഭരണ സമിതി,​ വനിതാസംഘം അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.