എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

Monday 27 April 2026 1:20 AM IST

ഇരിട്ടി: ബംഗളൂരുവിൽ നിന്നും ബസിൽ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ രണ്ട് യുവാക്കളിൽ നിന്നും എക്സൈസ് സംഘം, എം.ഡി.എം.എ പിടികൂടി. ഉളിക്കൽ നുച്യാട് സ്വദേശി കെ. മുഹമ്മദ് സാദിഖ് (28 ), മണിപ്പാറ സ്വദേശി എം.മിഥിലാജ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 5.20 ഗ്രാം എം.ഡി.എം.എ എക് സൈസ് സംഘം പിടിച്ചെടുത്തു.

എക്സൈസ് കമ്മിഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ, ഇരിട്ടി എക്‌സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവന്റീവ് ഓഫീസർ വി.എൻ. സതീഷ്, സിവിൽ എക് സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, കെ. രമിഷ്, സി.വി. പ്രജിൽ, കെ.അഭിജിത്ത്, കെ.പി. ജുനിഷ്, കെ.ടി ജോർജ്, എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിൽ കേരള എ.ടി.എസിന്റെ സഹായവും ലഭിച്ചിരുന്നു.