മോഷണക്കേസിലെ പ്രതി പിടിയിൽ
Monday 27 April 2026 2:40 AM IST
വിഴിഞ്ഞം: ടി.വി.സർവീസ് സെന്ററും ഹെയർ ഡ്രസിംഗ് സെന്ററും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. വെങ്ങാനൂർ പനങ്ങോട് കുഴിയറത്തല സ്വദേശി രമേഷ് കുമാർ (55)നെയാണ് കോവളം പൊലീസ് പിടികൂടിയത്. ഫെബ്രുവരി 5ന് കോളിയൂർ സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള പനങ്ങോട്ടെ സുതാര്യ ടി.വി കെയർ സർവീസ് സെന്ററിന്റെ പൂട്ട്പൊളിച്ച് അകത്ത് കയറി 15000 രൂപ ക്യാഷ് ബോക്സോടു കൂടിയും സെന്ററിനോട് ചേർന്ന് വിജയന്റെ മുരുക ഹെയർ ഡ്രസിംഗ് ഷോപ്പിലെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി പേഴ്സിൽ സൂക്ഷിച്ചിരുന്ന 20000 രൂപയും മോഷ്ടിച്ച കേസിലാണ് പിടിയിലായത്. പ്രതി കോവളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളും അഞ്ചോളം കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കോവളം എസ്.എച്ച്.ഒ ജെ.പി.അരുൺ കുമാർ പറഞ്ഞു.