ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ വീഡിയോ ഗാനം
ഹോംലി മീൽസ്’, ബെൻ , പൊമ്പളൈ ഒരുമൈ , മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്ന കോമഡി ഫാന്റസി ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. വിപിൻ അറ്റ്ലീ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് നിരഞ്ജൻ സുരേഷ് ആലപിച്ച ഗാനമാണ് റിലീസായത്. സ്വതന്ത്രമായ അവതരണശൈലി രചനയിലും സംവിധാനത്തിലും സ്വീകരിക്കുന്നതിൽ ശ്രദ്ധേയനാണ് വിപിൻ ആറ്റ്ലീ. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. വിപിൻ ആറ്റ്ലീ, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡൊമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ,മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാക്രോം പിക് ചേഴ്സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. എഡിറ്റിംഗ് -രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ, പി .ആർ. ഒ എ .എസ്. ദിനേശ്.