ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ

Tuesday 28 April 2026 6:37 AM IST

കാട്ടാളനിൽ അലോകയായി താരം

കാ​ട്ടാ​ള​ൻ​ ​സി​നി​മ​യി​ൽ​ ​ഹി​പ്സ്റ്റ​ർ​ ​(​പ്ര​ണ​വ് ​രാ​ജ് ​)​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​അ​ലോ​ക​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഫ​ഹ​ദ് ​ഫാ​സി​ലി​നൊ​പ്പം​ ​ആ​വേ​ശം​ ​സി​നി​മ​യി​ൽ​ ​തി​ള​ങ്ങി​യ​ ​ഹി​പ്സ്‌​റ്റ​ർ​ ​ഇ​തി​നു​ശേ​ഷം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​കാ​ട്ടാ​ള​ൻ.​ ​ന​വാ​ഗ​ത​നാ​യ​ ​പോ​ൾ​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​ആ​ണ് ​നാ​യ​ക​ൻ.​ ​

ദു​ഷാ​ര​ ​വി​ജ​യ​ൻ,​ ​സു​നി​ൽ,​ ​ക​ബീ​ർ​ ​ദു​ഹാ​ൻ​സിം​ഗ് ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ഹ​നാ​ൻ​ഷാ,​ ​ബേ​ബി​ ​ജീ​ൻ,​ ​പാ​ർ​ത്ഥ് ​തി​വാ​രി,​ ​ജ​ഗ​ദീ​ഷ്,​ ​സി​ദ്ധി​ഖ്,​ ​ആ​ൻ​സ​ൺ​ ​പോ​ൾ,​ ​രാ​ജ് ​തി​ര​ൺ​ ​ദോ​സു,​ ​ഷോ​ൺ​ ​റോയ് ​ ,​ ​കോ​ൾ​ ​മി​ ​വെ​നം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. മാ​ർ​ക്കോ​ ​എ​ന്ന​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ബ്ര​ഹ്മാ​ണ്ഡ​ ​ക്യാ​ൻ​വാ​സി​ൽ​ ​ക്യൂ​ബ​സ് ​എ​ന്റ​ർ​ടെ​യ്ൻ​‌​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​നി​ർ​മ്മി​ക്കു​ന്ന​ ​കാ​ട്ടാ​ള​ൻ​ ​അ​ടു​ത്ത​മാ​സം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും. ഹൈ​ ​വോ​ൾ​ട്ടേ​ജ് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​കാ​ട്ടാ​ള​ന് 140​ ​ദി​വ​സം​ ​നീ​ണ്ട​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ര​വി​ ​ബ​സ്രൂ​ർ,​ ​അ​ജ​നീ​ഷ് ​ലോ​ക്‌​നാ​ഥ് ​എ​ന്നി​വ​ർ​ ​ ​സം​ഗീ​തം ഒരുക്കുന്നു. ര​ച​ന,​ ​പോ​ൾ​ ​ജോ​ർ​ജ്,​ ​ജോ​ബി​ ​വ​ർ​ഗീ​സ്,​ ​ജെ​റോ​ ​ജേ​ക്ക​ബ്,​ ​സം​ഭാ​ഷ​ണം​ ​ഉ​ണ്ണി​ ​ആ​ർ. പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.