പേട്രിയറ്റ് 3 മണിക്കൂർ 25 സെക്കന്റ് ദൈർഘ്യം

Tuesday 28 April 2026 6:39 AM IST

ബുക്കിംഗ് ഇന്ന് രാവിലെ 9ന് ആരംഭിക്കും

പ്രേ​ക്ഷ​ക​ ​ലോ​കം​ ​ആ​വേ​ശ​പൂ​ർ​വം​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​ൾ​ട്ടി​സ്റ്റാ​ർ​ ​ചി​ത്രം​ ​പേ​ട്രി​യ​റ്റി​ന് ​സെ​ൻ​സ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചു.​മൂ​ന്നു​ ​മ​ണി​ക്കൂ​ർ​ 25​ ​സെ​ക്ക​ന്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ചി​ത്ര​ത്തി​ന് ​ U​A​ 16​+​ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ​ല​ഭി​ച്ച​ത്.​ ​പേ​ട്രി​യ​റ്റി​ന്റെ​ ​അ​ഡ്വാ​ൻ​സ് ​സീ​റ്റ്ബു​ക്കിം​ഗ് ​ഇ​ന്ന് ​രാ​വി​ലെ​ 9​ന് ​ആ​രം​ഭി​ക്കും.​മേ​യ് 1​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും. രാ​വി​ലെ​ 9.15​ന് ​ആ​ദ്യ​പ്ര​ദ​ർ​ശ​നം​ ​ആ​രം​ഭി​ക്കും.

മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​യ​ൻ​താ​ര,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​സ​റീ​ൻ​ ​ഷി​ഹാ​ബ്,​ ​രാ​ജീ​വ് ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​ ​ വ​ൻ​ ​താ​ര​ ​നി​ര​ ​ത​ന്നെ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​താ​ര​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ഒ​രു​ ​വ്യാ​ഴ​വ​ട്ട​ത്തി​ന് ​ശേ​ഷം​ ​ഒ​ന്നി​ക്കു​ന്ന​ ​പേ​ട്രി​യറ്റ് ​കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ 600​ ​സ്ക്രീ​നു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ഹോ​ളി​വു​ഡ് ​മേ​ക്കിം​ഗി​ൽ​ ​ആ​ണ് ​പേ​ട്രി​യ​റ്റ്.​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫും​ ​അ​ച്ച​പ്പു​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​ജി.​ ​അ​നി​ൽ​ ​കു​മാ​റും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ച്ച പേ​ട്രി​യ​റ്റി​ന്റെ​ ​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാം​ ​ആ​ണ്.

​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ​ത്തി​ല​ധി​കം​ ​ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ല​ധി​കം​ ​നീ​ണ്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് ​പേ​ട്രി​യ​റ്റ് ​പൂ​ർ​ത്തി​യാ​യ​ത്.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ചി​ത്രീ​ക​രി​ച്ച​ ​സി​നി​മ​ ​എ​ന്ന​ ​ബ​ഹു​മ​തി​യും​ ​ഇ​പ്പോ​ൾ​ ​പേ​ട്രി​യ​റ്റി​നാ​ണ്. ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​ ​താ​ര​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ദൃ​ശ്യം​ ​ഒ​രു​ക്കി​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​മ​നു​ഷ് ​ന​ന്ദ​ൻ​ ​ആ​ണ് ​ക്യാ​മ​റ.