സ്മരണിക ജ്യോതിർഗമയ പ്രകാശനം ചെയ്തു
കണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണിക ജ്യോതിർഗമയ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം, വി.പി. അബ്ദുൾ റഷീദ്, ദിനകരൻ കൊമ്പിലാത്ത്, എൻ. ഹരിദാസൻ, കെ. രാമകൃഷ്‌ണൻ, രവീന്ദ്രൻ കൊയ്യോടൻ, കെ.സി രാജൻ, കെ. സരോജിനി, സി രത്നാകരൻ, എ.കെ സുധാകരൻ, വി.വി ഉപേന്ദ്രൻ, കെ മോഹനൻ, കെ.വി ഭാസ്ക്കരൻ, പി.പി ചന്ദ്രാംഗതൻ, പി. സുഖദേവൻ, ടി.പി രാജീവൻ, അജിതകുമാരി കോളി, സി.ടി സുരേന്ദ്രൻ പ്രസംഗിച്ചു.