ലഹരി വിരുദ്ധ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

Tuesday 28 April 2026 12:09 AM IST
ലഹരി വിരുദ്ധ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കണ്ണൂർ: ലഹരിക്കെതിരെയുള്ള സന്ദേശം എന്ന നിലയിൽ അഹ്മദിയ്യാ മുസ്ലിം യുവജന സംഘടന മയ്യിൽ ക്രിക്ക് സോൺ അക്കാഡമിയിൽ സംസ്ഥാന തല ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സി.ഐ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിക്കുകയും വർദ്ധിച്ചു വരുന്ന കേസുകളുടെ കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു. യുവാക്കളിൽ ലഹരി ഉപയോഗം കാരണം ഉണ്ടായ വിവിധ തരത്തിലുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. കളിയിലാണ് ലഹരി കണ്ടെത്തേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുവജന സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആദിൽ അദ്ധ്യക്ഷത വഹിച്ചു. നാടിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അഹ്മദിയ്യാ മുസ്ലിം കണ്ണൂർ ജില്ലാ നാഇബ് അമീർ ഹനീഫ് , യുവജന സംഘടനയുടെ കേന്ദ്ര പ്രതിനിധി അമീർ സൈൻ സംസാരിച്ചു.