പത്താംകല്ല് അക്ഷരം ഗ്രന്ഥശാല

Tuesday 28 April 2026 1:51 AM IST

നെടുമങ്ങാട്:പത്താംകല്ല് അക്ഷരം ഗ്രന്ഥശാലയുടെ അവധിക്കാല ക്യാമ്പ് ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.അനിൽ വേങ്കോട് മുഖ്യാതിഥിയായിരുന്നു.ഗ്രന്ഥശാല ഭരണസമിതി അംഗം അജിംഖാൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ നിഷാദ്, ഭരണസമിതി അംഗങ്ങളായ മിറാഷ് ഖാൻ,നിഷാദ്.ആർ, ഷമീർ.എൻ,ശ്രീജ എന്നിവർ സംസാരിച്ചു.സെക്രട്ടറി എസ്.ഷമീർ സ്വാഗതവും റഫീക്ക് നന്ദിയും പറഞ്ഞു.മേയ് 20 വരെ നീളുന്ന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.