പുസ്തക വായന
Tuesday 28 April 2026 2:52 AM IST
കല്ലമ്പലം: ലോക പുസ്തക ദിനത്തിൽ പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ പുസ്തക വായന നടന്നു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.അജയൻ പനയറ ഉദ്ഘാടനം ചെയ്തു.ലൈബ്രറി ജോയിന്റ് സെക്രട്ടറി രാജീവ്.സി.വി അദ്ധ്യക്ഷനായി.ബിജി.ടി.ആർ നന്ദി പറഞ്ഞു.ഉബൈദ് കല്ലമ്പലം,റെജി.വി.എസ്,അപർണ,റോഷി.യു,അനിത,ഷീന,ഋതുപർണ,ഉമർമുക്താർ,ഷിജിന,ഗൗരിനന്ദ,ബൈജു ഗ്രാമിക തുടങ്ങിയവർ പങ്കെടുത്തു.