പുസ്തക പ്രകാശനം

Tuesday 28 April 2026 1:58 AM IST

തിരുവനന്തപുരം: സുപ്രീംകോടതി അഭിഭാഷകൻ എ.സെബാസ്റ്റ്യൻ ജോസഫ് രചിച്ച റിലേഷൻഷിപ്പ്: ദി എനർജൈസർ ഒഫ് സ്പിരിച്വാലിറ്റി എന്ന ഇംഗ്ലീഷ് ഗ്രന്ഥം സി.എസ്‌.ഐ ദക്ഷിണകേരള മഹായിടവക ട്രഷറർ ഡോ.എ.പി.ക്രിസ്റ്റൽ ജയരാജ് പ്രകാശനം ചെയ്തു.തിരുവനന്തപുരം വൈ.എം.സി.എ മുൻ പ്രസിഡന്റ് ഷെവലിയാർ ഡോ.കോശി എം.ജോർജ് ആദ്യ പതിപ്പ് സ്വീകരിച്ചു. ഗ്രന്ഥകാരൻ അഡ്വ. സെബാസ്റ്റ്യൻ ജോസഫ്, അഡ്വ.ജോർജ് മാത്യു,ഷാജി കുമാർ, മാത്യു ഫിലിപ്പ് എന്നിവർ പങ്കെടുത്തു