തദ്ദേശ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുമോദിച്ചു
Tuesday 28 April 2026 2:00 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും,എസ്.ഐ.ആർ തയ്യാറാക്കുന്നതിലും മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു.ബി.എൽ.ഒമാർ,ബി.എൽ.ഒ സൂപ്പർവൈസർമാർ,റിട്ടേണിംഗ് ഓഫീസർമാർ,റവന്യൂ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ,തിരഞ്ഞെടുപ്പ് ജോലികളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സബ് കളക്ടർ ആൽഫ്രഡ്.ഒ.വി,അസിസ്റ്റന്റ് കളക്ടർ ഡോ.ശിവശക്തിവേൽ.സി,എ.ഡി.എം നിർമൽകുമാർ.ജി, ഡെപ്യൂട്ടി കളക്ടർമാരായ ബിജു.എസ്,സ്മിതാറാണി തുടങ്ങിയവർ പങ്കെടുത്തു.