യുദ്ധം ചെയ്യുന്നവർ സമാധാനം കവരുന്നവർ: മാർപാപ്പ

Monday 27 April 2026 11:29 PM IST

റോം: യുദ്ധം ചെയ്യുന്നവരും ഭൂമിയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നവരും ലോകത്തിന്റെ സമാധാനപരമായ ഭാവി കൊള്ളയടിക്കുന്നവരാണെന്ന് ലി​യോ​ ​പ​തി​നാ​ലാ​മ​ൻ​ ​മാർപാപ്പ. ആണവോർജ്ജം വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കണമെന്ന് ചെർണോബിൽ ആണവ ദുരന്തത്തിന്റെ 40 -ാം വാർഷികത്തെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. യുദ്ധത്തിനെതിരായ മാർപാപ്പയുടെ പരാമർശങ്ങളെ വിമർശിച്ച് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് ചർച്ചയായിരുന്നു.