നരേന്ദ്രപ്രസാദ് അനുസ്‌മരണം
Monday 27 April 2026 11:51 PM IST
മാവേലിക്കര: തഴക്കര പാറപ്പുറത്ത് സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രൊഫ.ആർ.നരേന്ദ്രപ്രസാദ് സ്മൃതി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ചെയർമാൻ സജി താച്ചയിൽ അദ്ധ്യക്ഷനായി. പ്രൊഫ.മാത്യുപ്രാൽ നരേന്ദ്രപ്രസാദ് സ്മാരക പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്, സാം പൈനംമൂട്, ഹരിദാസ് പല്ലാരിമംഗലം, ഗീതാരാജൻ പല്ലാരിമംഗലം, ജോർജ് തഴക്കര എന്നിവർ സംസാരിച്ചു. ശരത് മോഹൻ.എം.എസ്, നക്ഷത്ര രഞ്ജിത്ത് എന്നിവരെ ആദരിച്ചു.