ഓർമ്മത്തിരുനാൾ 30 മുതൽ

Tuesday 28 April 2026 12:52 AM IST

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വിശുദ്ധ മാർ അബിമലേക് തിമോഥെയൂസ് തിരുമേനിയുടെ ഓർമ്മത്തിരുനാളും ദിവംഗതരായ സഭാ പിതാക്കന്മാരുടെ ഓർമ്മത്തിരുനാളും 30, മേയ് ഒന്ന് തിയതികളിൽ നടക്കുമെന്ന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് വൈകിട്ട് 6.30ന് തിരുനാൾ പ്രദക്ഷിണമുണ്ടാകും. മേയ് ഒന്നിന് പാതൃയർക്കീസിന്റെ മുഖ്യകാർമികതത്വത്തിൽ വിശുദ്ധ കുർബാന നടക്കും. 11.30ന് മാർത്ത്‌മറിയം വലിയ പള്ളിയിൽ അനുസ്മരണ സമ്മേളനം നടക്കും. അബി ജെ.പൊന്മണിശേരി, ഗിഫ്റ്റൻ കെ.ജോസഫ്, ജിൽസൺ ജോസ്, വികാരി ജനറാൾ ഫാ. ജോസ് ജേക്കബ്ബ് വേങ്ങാശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.