കേരള പ്രീമിയർ ലീഗ് ഫുട്ബാൾ
Tuesday 28 April 2026 12:53 AM IST
തൃശൂർ: കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനൊരുങ്ങി കാലിക്കറ്റ് എഫ്.സി. ഇന്ന് രാത്രി ഏഴിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെയാണ് നേരിടുക. കഴിഞ്ഞ മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായ ഇ.എം.ഇ.എ കോളേജിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി കാലിക്കറ്റ് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.