കെ.എ.യു.ഇ.എ സമ്മേളനം

Tuesday 28 April 2026 12:54 AM IST

തൃശൂർ: കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 52ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. കൗൺസിൽ യോഗത്തിന് എംപ്ലോയിസ് അസോ. പ്രസിഡന്റ് എൻ.ആർ.സാജൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.ആർ.പ്രദീഷ് റിപ്പോർട്ടും ട്രഷറർ പി.വാസുദേവൻ വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് പുലരി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ പിന്നെയും ഒഴുകുന്നു എന്ന നാടകാവതരണം നടന്നു. സംഘടനയുടെ പ്രതിനിധി സമ്മേളനം ഏപ്രിൽ 28ന് രാവിലെ 10ന് കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹി തിരഞ്ഞെടപ്പോടെ സമ്മേളനം ഇന്ന് വൈകിട്ട് 5.30ന് സമാപിക്കും.