'ശ്മശാനം ഉടൻ തുറക്കണം'
Tuesday 28 April 2026 12:03 AM IST
ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ ആധുനിക വാതക ശ്മശാനം അകാരണമായി അടച്ചുപൂട്ടിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. എടക്കര യുവധാര പരിസരത്തുനിന്ന് ആരംഭിച്ച നോർത്ത് മേഖല റാലിക്ക് വി.കെ.ഇർഷാദ്, പി.എ.മൻസൂർ, ഷൈബ ദിനേശൻ, ഫൗസിയ ഹാഷിം, സുഹറ ബക്കർ, സെലീന നാസർ, എ.എം.ഹംസക്കുട്ടി എന്നിവരും എടക്കര വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച സൗത്ത് മേഖല റാലിക്ക് കെ.വി.അബ്ദുൽ കരീം, കെ.കെ.മജീദ്, രമണി സുരേന്ദ്രൻ, ഷൈമജ നസീർ, ഷഫീന മുനീർ എന്നിവരും നേതൃത്വം നൽകി.