സുമംഗലയുടെ ജീവചരിത്രം
Tuesday 28 April 2026 12:05 AM IST
വടക്കാഞ്ചേരി: ബാലസാഹിത്യകാരി സുമംഗലയുടെ ജീവചരിത്രം ഇംഗ്ലീഷിൽ പുറത്തിറങ്ങുന്നു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പ്രൊഫസർ ഡോ: ജാനകിയാണ് തയ്യാറാക്കുന്നത്. വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക്ക് ലൈബ്രറിയിൽ സുമംഗല സ്മൃതി നടന്നു. കലാമണ്ഡലം എം.പി.എസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. ജാനകി സ്മൃതിപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് വി.മുരളി അദ്ധ്യക്ഷത വഹിച്ചു. ഗായത്രി ഗോപകുമാർ, ലിസി കോര, പി.കെ.സുബ്രഹ്മണ്യൻ, എം.കെ.ഉസ്മാൻ, ഡി.അഷ്ടമൂർത്തി, ദേശമംഗലം നാരായണൻ എന്നിവർ സംസാരിച്ചു. സുമംഗലയുടെ മകൻ അഷ്ടമൂർത്തി വായനശാലയ്ക്ക് അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം കൈമാറി.