രജിസ്‌ട്രേഷൻ തീയതി നീട്ടി

Tuesday 28 April 2026 12:06 AM IST

ആലപ്പുഴ: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ മലയാളം ഒരു വിഷയമായി പഠിക്കാത്ത വിദ്യാർഥികൾക്കും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ മലയാളം അറിയാത്ത ജീവനക്കാർക്കുമായി നടത്തുന്ന 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂന്നാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ 30 വരെ നീട്ടി. 17വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്ന ഈ ആറുമാസക്കാലയളവിലുള്ള കോഴ്‌സിന് 500 രൂപ രജിസ്‌ട്രേഷൻ ഫീസും 3,500 രൂപ കോഴ്‌സ് ഫീസുമാണ്. www.literacymissionkerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷയുടെ കോപ്പിയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ:0477-2252095.