എം.ഡി.എം.എയുമായി  യുവാവ് പിടിയിൽ

Tuesday 28 April 2026 1:49 AM IST
ശ്യാംകുമാർ

കോട്ടയം: എം.ഡി.എം.എ കൈവശം സൂക്ഷിച്ച യുവാവിനെ പൊലീസ് പിടികൂടി. ആലപ്പുഴ നീരേറ്റുമ്മുക്ക് നെടിയമ്പോല ശ്യാംകുമാർ (37) നെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളിൽ നിന്ന് 27.73 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.