മാലി പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടു
Tuesday 28 April 2026 9:35 AM IST
ബമാകോ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയുടെ പ്രതിരോധ മന്ത്രി ജനറൽ സാദിയോ കമാറ ( 47 ) ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച, കാതി പട്ടണത്തിൽ കമാറയുടെ വസതിക്ക് പുറത്തുവച്ച് ബോംബ് ഘടിപ്പിച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. കമാറയുടെ രണ്ടാം ഭാര്യയും രണ്ട് ചെറുമക്കളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അൽ ക്വഇദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിൽ.