ബംഗ്ളാദേശ് ഹൈക്കമ്മിഷണർ: ദിനേശ് ത്രിവേദിയെ നിയമിച്ച് ഉത്തരവായി

Tuesday 28 April 2026 9:36 AM IST

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണറായി നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം. ഉടൻ ചുമതല ഏറ്റെടുക്കും. പശ്ചിമ ബംഗാളിൽ നിന്നുള്ള മുൻ എം.പിയായ അദ്ദേഹം 2021ൽ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിലുണ്ടായ വിടവുകൾ നികത്താനുള്ള ശ്രമങ്ങൾ തുടരവെയാണ് രാഷ്ട്രീയത്തിൽ പരിചയസമ്പന്നനായ ത്രിവേദിക്ക് സുപ്രധാന ചുമതല കൈമാറിയത്. ത്രിവേദിയുടെ നിയമന വിവരം കഴിഞ്ഞ ആഴ്ച പുറത്തുവന്നെങ്കിലും നയതന്ത്ര നടപടികൾ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ഇന്നലെയാണ്.