എംബിഎ പഠിക്കാൻ ആഗ്രഹിക്കുന്നോ? പ്രവേശന പരീക്ഷയ്‌ക്കായി ഓൺലൈൻ പരീശീലനം സൗജന്യം
Tuesday 28 April 2026 6:01 PM IST
നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ - ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മെയിൽ നടത്തുന്ന എംബിഎ പ്രവേശന പരീക്ഷയായ കെ - മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസും, മൂന്ന് മോക് ടെസ്റ്റും, സ്റ്റഡിമെറ്റീരിയല്‍സും ചേര്‍ന്നതാണ് പരിശീലന പരിപാടി. രജിസ്റ്റര്‍ ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്കായി 9447002106, 8548618290 ഈ നമ്പറുകളിൽ ബന്ധപ്പെടുക.