തണ്ണീർ പന്തലുകൾ
Wednesday 29 April 2026 1:16 AM IST
തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്തിലെ എല്ലാ ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഓഫീസ് സമുച്ചയങ്ങളിലും പൊതുയിടങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കും.ജില്ലാ നഗരസഭ,പൂജപ്പുര പരീക്ഷാഭവൻ എന്നിവയുടെ മുന്നിൽ സ്ഥാപിച്ച തണ്ണീർപന്തലുകൾ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.വഴുതക്കാട് വിമൻസ് കോളേജിന് മുന്നിലേത് സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷും പബ്ലിക് ഓഫീസിന് മുന്നിലുള്ളത് സംസ്ഥാന സെക്രട്ടറി പി.സുരേഷും ഉദ്ഘാടനം ചെയ്തു.യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,പ്രസിഡന്റ് ജി.ഉല്ലാസ്‌കുമാർ,സംസ്ഥാന കമ്മിറ്റിയംഗം എം.ജെ.ഷീജ,ജില്ലാ ട്രഷറർ കെ.ആർ.സുഭാഷ്,ജോയിന്റ് സെക്രട്ടറി ജെ.ശ്രീമോൻ,വൈസ് പ്രസിഡന്റ് ആർ.വി.രമ്യ എന്നിവർ പങ്കെടുത്തു.