പിന്തുണച്ച് കെ.എം.എം.എസ്
Wednesday 29 April 2026 12:19 AM IST
തിരുവനന്തപുരം: വിവിധ സംഘടനകൾ നടത്തിയ ഹർത്താലിൽ കേരള നാടാർ മഹാജന സംഘം സ്വമേധയാ പങ്കുചേർന്നതായി സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് അറിയിച്ചു. സംഭവത്തിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം,ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.