വായനാക്കളരി മേയ് ഒന്ന് മുതൽ

Tuesday 28 April 2026 8:55 PM IST

കരിവെള്ളൂർ:സംസ്ഥാനലൈബ്രറി കൗൺസലിന്റെയും എസ്.എസ്.കെയുടേയും നേതൃത്വത്തിൽ നടക്കുന്ന വായനക്കളരിയുടെ പയ്യന്നൂർ സബ്ജില്ലാ തല ഉദ്ഘാടനം മേയ് ഒന്നിന് വൈകുന്നേരം 3 മണിക്ക് പാലക്കുന്ന് പാഠ ശാല ഹാളിൽ കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രമേശൻ നിർവ്വഹിക്കും. വാർഡ് മെമ്പർ വി.വി.പ്രദീപൻ അദ്ധ്യക്ഷത വഹിക്കും. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കളി,പാട്ട് , നൃത്തം എന്നിവയിലൂടെ കഴിവുകൾ കണ്ടെത്തുന്ന വായനക്കളരിയിൽ പങ്കെടുപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ വി.വി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻ പരിപാടി വിശദീകരിച്ചു. കൂക്കാനം റഹ്മാൻ, എം.പ്രകാശൻ, രമേശൻ നരിക്കോടൻ, കെ.പി.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ :വി.വി. പ്രദീപൻ (ചെയർമാൻ),കെ. രാജീവൻ,(കൺവീനർ).