ജിത്തു മാധവന്റെ ചിത്രത്തിൽ ദുൽഖർ

Wednesday 29 April 2026 6:54 AM IST

നിർമ്മാണം വേഫെറർ ഫിലിംസ്

രോമാഞ്ചം, ആവേശം എന്നീ ബ്ലോക് ബസ്റ്ററുകൾക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. പ്രീ പ്രൊഡക്ഷൻ ഇൗ വർഷം അവസാനം ആരംഭിക്കും.

അടുത്തവർഷം ദുൽഖർ സൽമാന്റെ മേജർ പ്രോജക്ടുകളിൽ ഒന്നായിരിക്കും ഇത്. സൂര്യ, നസ്റിയ നസിം എന്നിവരെ പ്രധാന കഥാപാത്രമാക്കി തമിഴ് ചിത്രം ഒരുക്കുകയാണ് ജിത്തുമാധവൻ. ജിത്തുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടി ആണ്. നസ്ളിൻ ആണ് മറ്റൊരു പ്രധാന താരം. നസ്ളിന്റെയും തമിഴ് അരങ്ങേറ്റം ആണ്. ഇൗ ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ ചിത്രത്തിലേക്ക് കടക്കാനാണ് ജിത്തുമാധവൻ ഒരുങ്ങുന്നത്. ദുൽഖർ സൽമാനും ജിത്തു മാധവനും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.

അതേസമയം ഐ ആം ഗെയിം എന്ന ആക്ഷൻ ത്രില്ലർ ചിത്രവുമായി ദുൽഖർ സൽമാൻ ഓണത്തിന് എത്തും. സ്റ്റൈലിഷ് മാസ് ലുക്കിൽ ദുൽഖർ എത്തുന്ന ചിത്രം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്നു. ആർ.ഡി.എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ് നായിക. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, കയാദുലോഹർ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം.

സൗബിൻ ഷാഹിർ, കുറുപ്പിന്റെ അസോസിയേറ്റ് ഡയറക്ടറായ പ്രവീൺചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്നുണ്ട്. ഐ ആം ഗെയിമിനുശേഷം ഇവരുടെ ചിത്രങ്ങളാണ് ദുൽഖർ പരിഗണിക്കുന്നതെന്നാണ് വിവരം.