ഭാരതീയം ട്രസ്റ്റ് കാരുണ്യ സ്പർശം

Wednesday 29 April 2026 1:58 AM IST

തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റ് എല്ലാമാസവും നടത്തിവരാറുള്ള കാരുണ്യ സ്പർശം പരിപാടി 27ന് ട്രസ്റ്റ് ചെയർമാൻ കരമന ജയൻ ഉദ്ഘാടനം ചെയ്തു.കാർഡിയോളജിസ്റ്റ് ഡോ.രാജേഷ് നായർ മുഖ്യാതിഥിയായി പങ്കെടുത്തു.റെഡ് ക്രോസ് മുൻ ജില്ലാ സെക്രട്ടറി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പെൻഷൻ,ചികിത്സാസഹായം,സൗജന്യ ഡയാലിസിസ് കാർഡ് എന്നിവ വിതരണം ചെയ്തു.വലിയശാല വാർഡ് കൗൺസിലർ സൂര്യ.വി.എസ്,ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ്,ട്രസ്റ്റ് അംഗങ്ങളായ കെ.വിഷ്ണു,ഐശ്വര്യ.എസ് എന്നിവർ പങ്കെടുത്തു.