ആന്തൂരിൽ മഴക്കാല പൂർവശുചീകരണം
Tuesday 28 April 2026 9:00 PM IST
തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി.നഗരസഭ ചെയർപേഴ്സൺ വി.സതീദേവി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഓമന മുരളീധരൻ, ആമിന, കെ.വി.പ്രേമരാജൻ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.ക്ലീൻ സിറ്റി മാനേജർ അജിത്ത്,പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റെജിന, വി.പി.അഫ്സില നേതൃത്വം നൽകി. നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതവും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ദീപ നന്ദിയും പറഞ്ഞു.