മാലിന്യം കൂട്ടിയിട്ടതിന് പിഴ വിധിച്ചു

Tuesday 28 April 2026 9:03 PM IST

കണ്ണൂർ: മാലിന്യം കൂട്ടിയിട്ടതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ഒളവിലം മോന്താലിലെ ട്രെയിൻ കഫെ, കഫെ 77 എന്നീ സ്ഥാപനങ്ങൾക്ക് തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പതിനയ്യായിരം രൂപ വീതം പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങളുടെ പരിസരത്തും ജൈവ അജൈവ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.ട്രെയിൻ കഫെയ്ക്ക് പിറകിലായി സ്ഥാപിച്ച അനധികൃത ഇൻസിനേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായും സ്‌ക്വാഡ് കണ്ടെത്തി. കഫെ 77ൽ നിന്നും മാലിന്യം ഹരിത കർമ്മസേനയ്ക്ക് നൽകിയിരുന്നില്ല. തുടർ നടപടികൾ സ്വീകരിക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്തിന് സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ , പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്‌പെക്ടർ സി എൻ.രംന എന്നിവർ പങ്കെടുത്തു.