അംബേദ്കർ വായനശാല വാർഷികാഘോഷം

Tuesday 28 April 2026 9:07 PM IST

ഉദുമ: അംബേദ്കർ വായനശാല ഗ്രന്ഥാലയം വാർഷികാഘോഷ, വായന കളരി ഉദ്ഘാടനങ്ങളും എ.എൽ.ജോസ് തിരൂരിന്റെ കവിതാസമാഹാരം പ്രകാശനവും പി.വി.കെ പനയാൽ നിർവഹിച്ചു. കവി ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. എം.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സദസ്സ് മധു ബേഡകം ഉദ്ഘാടനം ചെയ്തു. ടി.രാജൻ മുഖ്യാതിഥിയായി. നാട്ടു കണ്ണാടി ടീമിന് വാർഡ് മെമ്പർ സി എ.പ്രദീപും സി ബി.എസ്.ഇ പരീക്ഷയിൽ മൂന്നാംസ്ഥാനം നേടിയ മൃദുലിന് കെ.രാധാകൃഷ്ണനും സൂംബ നൃത്തപരിശീലക ബിന്ദു വെടിക്കുന്നിന് ഉണ്ണികൃഷ്ണനും ഉപഹാരങ്ങൾ സമ്മാനിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.കുമാരൻ നായർ റിപ്പോർട്ടും എം.സിനി കർമ്മപരിപാടിയും അവതരിപ്പിച്ചു. ഉദയൻ കാടകം സ്വാഗതവും ഇ.മണി നന്ദിയും പറഞ്ഞു. എൻജോയ് ഫ്രണ്ട്സ് തോരോത്ത് അവതരിപ്പിച്ച നാടകവും വിവിധ കലാ പരിപാടികളും അരങ്ങേറി.