അർജുന അച്ചേരി ജേതാക്കൾ

Tuesday 28 April 2026 9:09 PM IST

കാഞ്ഞങ്ങാട്: കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദി തീർത്ഥങ്കര ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വി.വി.സുധാകരൻ സ്മാരക ഉത്തരമലബാർ സീനിയർ കബഡി ടൂർണമെന്റിൽ അർജ്ജുന അച്ചേരി ജേതാക്കളായി. ഇന്ദിര യൂത്ത് അച്ചാംതുരുത്തിയ്ക്കാണ് രണ്ടാംസ്ഥാനം. വിജയികൾക്കുള്ള ട്രോഫികളും കാഷ് പ്രൈസും കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ വിതരണം ചെയ്തു. സാംസ്കാരികവേദി രക്ഷാധാകാരി എം.അസൈനാർ അദ്ധ്യക്ഷത വഹിച്ചു സാംസ്കാരിക വേദി ചെയർമാർ പ്രവീൺ തോയമ്മൽ കൗൺസിലർമാരായ പി.വി.മണി, എൻ.കെ.സീമ, മുൻ കൗൺസിലർ വി.വി.ശോഭ, എൻ.കെ.രത്നാകരൻ, ടി.കുഞ്ഞികൃഷ്ണൻ, പ്രമോദ് കെ.റാം, ഒ.വി.പ്രദീപ് കെ രാജു, കെ.പി.മോഹനൻ, സുരേഷ് മോനാച്ച, ഷിബിൻ ഉപ്പിലിക്കൈ, സുരേഷ് കൊട്രച്ചാൽ, സിജോ അമ്പാട്ട്, ഒ.വി.രതീഷ്, രവി ചെമ്മട്ടംവയൽ എന്നിവർ എന്നിവർ പ്രസംഗിച്ചു.