പ്രചാരണം അസത്യം; സുരക്ഷ ശക്തം
Wednesday 29 April 2026 12:00 AM IST
ഗുരുവായൂർ: ഗുരുവായൂരിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ പ്രചാരണം അസത്യമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ. മാനസിക വെല്ലുവിളി നേരിടുന്ന കശ്മീരി യുവാവിനെ ഗുരുവായൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. കൂടാതെ കശ്മീർ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കശ്മീർ പൊലീസ് ഇവിടെ എത്തി. യുവാവിനെ കാശ്മീർ പൊലീസിന് കൈമാറും. ഗുരുവായൂരിൽ സുരക്ഷയുടെ കാര്യത്തിൽ എല്ലാ മുൻകരുതലും പൊലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്നും റവാഡ എ ചന്ദ്രശേഖർ പറഞ്ഞു.