യു.എം.മുബാറക്കിന് അച്ചടക്ക നടപടി
Wednesday 29 April 2026 12:00 AM IST
കേച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ടി.എൻ. പ്രതാപനെതിരെ പ്രവർത്തിച്ചതിന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി കേച്ചേരി സ്വദേശി യു.എം.മുബാറക്കിന് മേൽ അച്ചടക്ക നടപടി. യു.ഡി.എഫ് ചൂണ്ടൽ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നടപടി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആന്റോ പോൾ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ.സ്റ്റാൻലി, ആർ.എം.ബഷീർ, ധനേഷ് ചുള്ളിക്കാട്ടിൽ, എം.എം.ഷംസുദ്ധീൻ, ഐ. വേണുഗോപാൽ, ടി.ഒ.സെബി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.