ഇൻസ്റ്റന്റ് ഹെൽത്തി കുക്കിംഗ് കോമ്പറ്റീഷൻ

Wednesday 29 April 2026 12:04 AM IST

തൃശൂർ: അമല മെഡിക്കൽ കോളേജ് ഗ്യാസ്‌ട്രോ വിഭാഗം ശോഭ സിറ്റിയിൽ സംഘടിപ്പിച്ച ഇൻസ്റ്റന്റ് ഹെൽത്തി കുക്കിംഗ് കോമ്പറ്റീഷൻ ഏപ്രൺ നൽകി അമല ജോയിന്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ നിർവഹിച്ചു. ശോഭ സിറ്റി ജനറൽ മാനേജർ കോശി,ഹരിദാസ്, ഡോ. സോജൻ ജോർജ്, പ്രൊഫസർ ഡോ. റോബർട്ട് പനക്കൽ, ഡോ.പി. എസ്.കൃപാൽ എന്നിവർ പ്രസംഗിച്ചു. 5000 രൂപയുടെ ഒന്നാം സമ്മാനം ജസ്‌ന, അനു ആന്റോ ടീമിനും, 3000 രൂപയുടെ രണ്ടാം സമ്മാനം സ്വാൻന്തന, അംന ടീമിനും ലഭിച്ചു. ലോക ലിവർ വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി.