ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം,​ കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

Tuesday 28 April 2026 10:05 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഗു​ജ​റാ​ത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി ബി.ജെ.പി. സംസ്ഥാനത്ത് 9900​ ​ത​ദ്ദേ​ശ​ ​സീ​റ്രു​ക​ളി​ൽ​ 6472​ ​ഇ​ട​ത്ത് ​ബി.ജെ.പി മിന്നും വിജയം നേടി. കോ​ൺ​ഗ്ര​സി​ന് ​ 1412​ ​ഇ​ട​ത്ത് മാത്രമാണ് വിജയിക്കാനായത്. ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​ആ​ധി​പ​ത്യ​മാ​ണ്.​ ​സൂ​റ​ത്ത്,​​​രാ​ജ്കോ​ട്ട്,​​​വ​ഡോ​ദ​ര,​​​ഭ​വ്ന​ഗ​ർ,​​​അ​ഹ​മ്മ​ദാ​ബാ​ദ് ​തു​ട​ങ്ങി​ 15​ ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ 192​ ​വാ​ർ​ഡു​ക​ളി​ൽ​ 158​ഉം​ ​ബി.​ജെ.​പി​ ​നേ​ടി.​സൂ​റ​ത്തി​ൽ​ 127​ൽ​ 115​ ​സീ​റ്റു​ക​ളി​ൽ​ ​വി​ജ​യി​ച്ചു.​ആം​ആ​ദ്മി​ ​പാ​ർ​ട്ടി​ ​ഇ​വി​ടെ​ ​നാ​ലി​ട​ത്ത് ​വി​ജ​യി​ച്ച​പ്പോ​ൾ,​​​ ​കോ​ൺ​ഗ്ര​സി​ന് ​ഒ​രു​ ​സീ​റ്റു​കൊ​ണ്ട് ​തൃ​പ്‌​തി​പ്പെ​ടേ​ണ്ടി​ ​വ​ന്നു.​ ​ആം​ ​ആ​ദ്മി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മ​നോ​ജ് ​സൊ​രാ​ത്തി​യ​ ​തോ​റ്റു.

ഗ്രാ​മ​ങ്ങ​ളി​ൽ​ ​ കോ​ൺ​ഗ്ര​സ് മികച്ച പ്രകടനം കാഴ്ച വച്ചു. ആം​ആ​ദ്മി​ ​ച​ല​ന​മു​ണ്ടാ​ക്കി​യ​ത് ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ലാ​ണ്.​ ​ന​ർ​മ്മ​ദ​ ​ജി​ല്ല​യി​ലെ​ ​നാ​ലു​ ​താ​ലൂ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​ക​ച്ച് ​ജി​ല്ല​യി​ലെ​ ​ഭു​ജ്,​​​ഭ​റൂ​ച്ച് ​മേ​ഖ​ല​ക​ളി​ൽ​ ​അ​സ​ദു​ദ്ദി​ൻ​ ​ഒ​വൈ​സി​യു​ടെ​ ​എ.​ഐ.​എം.​ഐ.​എം​ ​സാ​ന്നി​ദ്ധ്യ​മ​റി​യി​ച്ചു. 15​ ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് ​പു​റ​മെ​ 84​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ൾ,​​34​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ൾ,​​260​ ​താ​ലൂ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പ്.​