പ്ലസ് വൺ പ്രവേശനം അപേക്ഷിക്കാം
Wednesday 29 April 2026 12:06 AM IST
തൃശൂർ: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2026-27 അദ്ധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. മേയ് 21 മുതൽ ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചുവരെ( thss.ihrd.ac.in) ഓൺലൈനായും, ജൂൺ ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി സ്‌കൂളുകളിലും അപേക്ഷിക്കാം.
പൊതുവിഭാഗത്തിന് 115 രൂപയും എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 60 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിവരങ്ങൾ www.ihrd.ac.in എന്ന വെബ്‌സൈറ്റിലും, സ്‌കൂൾ വെബ്‌സൈറ്റിലും ലഭ്യമാണ്. വിവരങ്ങൾക്ക്: 9447242722.