അഞ്ചുരുളിയിലെ കർഷകരെ സംരക്ഷിക്കും: കോൺഗ്രസ്
Wednesday 29 April 2026 12:30 AM IST
കട്ടപ്പന: നാല് പതിറ്റാണ്ടിലേറെയായി കൃഷിചെയ്തും വീടുവച്ചും താമസിക്കുന്ന അഞ്ചുരുളിയിലെ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള വനംവകുപ്പ് നീക്കം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി. ഈ മേഖലയിലെ 25 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കണമെന്ന് നിർദേശിച്ച് വനംവകുപ്പ്, കെ.എസ്.ഇ.ബിയ്ക്ക് കത്ത് നൽകിയിരുന്നു. ഇത് കർഷകരോടുള്ള വെല്ലുവിളിയാണ്. കൃഷിക്കാരുടെ കൈവശഭൂമിയിൽ കടന്നുകയറാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇവിടെ ജണ്ടയിട്ട് കൃഷിഭൂമിയും വനമേഖലയും തിരിച്ചിട്ടുണ്ട്. കൃഷിഭൂമിയിൽ കടന്നുകയറാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും കൃഷിക്കാരെ സംരക്ഷിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ പറഞ്ഞു.