കിറ്റുകൾ നൽകി

Wednesday 29 April 2026 12:32 AM IST

കട്ടപ്പന: എഴുകുംവയൽ സായംപ്രഭ ഹോമിൽനിന്ന് വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ജോണി പുതിയാപറമ്പിൽ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, സായംപ്രഭ പ്രസിഡന്റ് കെ.സി. ജോസഫ്, ആപ്‌കോസ് പ്രസിഡന്റ് കെ.പി. രാജൻ, ജോർജ് അരിപ്പറമ്പിൽ, ഷെബിൻ തേനംമാക്കൽ എന്നിവർ സംസാരിച്ചു.