ചക്കുളം തെക്ക് ശാഖയിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം
Wednesday 29 April 2026 2:45 AM IST
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 2835 -ാം നമ്പർ ചക്കുളം തെക്ക് ശാഖ ഗുരുദേവ - ശ്രീ ഭദ്രഭഗവതി ക്ഷേത്രത്തിലെ പതിനാറാമത് ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാവാർഷിക മഹോത്സവം നടന്നു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഭദ്രദീപം തെളിച്ച് മഹോത്സവത്തിന് തുടക്കം കുറിച്ചു. പുലർച്ചെ സുജിത് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. തുടർന്ന് ക്ഷേത്രത്തിലേക്ക് ഇളനീർ ഘോഷയാത്രയും ഭഗവാന് ഇളനീർ അഭിഷേകവും നടന്നു. യൂണിയൻ കൗൺസിലർ സന്തോഷ് വേണാട്, സൈബർ സേന ചെയർമാൻ സുജിത്ത് മോഹനൻ, ശാഖാ പ്രസിഡന്റ് അജിമോൻ, സെക്രട്ടറി വിജയമ്മ രാജൻ എന്നിവർ സംസാരിച്ചു. മഹോത്സവത്തിന്റെ ഭാഗമായി മഹാ ഗുരുപുജ, ദേവിക്ക് കലശാഭിഷേകം, നാഗരാജാവിന് നൂറും പാലും, മറ്റു വിശേഷൽ പൂജകളും, തലപൊലി വരവ്, കലാപരിപാടികൾ എന്നിവ ക്ഷേത്രത്തിൽ നടക്കും.